കോട്ടയം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം അപലപനീയമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അക്രമങ്ങളില്‍ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകപരമായ നടപടി ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മസ്കറ്റിൽ കാണാതായ കോട്ടയം മണർകാട് സ്വദേശി ജോൺ ഫിലിപ്പിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു കുമ്മനം.
മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗമാണ്. മാധ്യമങ്ങൾക്കു നേരെയുണ്ടാവുന്ന അതിക്രമങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും കുമ്മനം പറഞ്ഞു. ജോൺ ഫിലിപ്പിനെ കണ്ടെത്തുന്നതിന് ഇടപെടൽ നടത്തണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: