പച്ചക്കറിക്ക് തീവില

Wednesday 15 June 2016 11:25 am IST

പച്ചക്കറിയ്ക്ക് വില കുറയുന്നില്ല. ഹോര്‍ട്ടി കോര്‍പ്പറേഷന്റെ ഇടപെടലുകളൊന്നും എങ്ങും ഏശിയിട്ടില്ല. ജില്ലയിലെ വിവിധകേന്ദ്രങ്ങളില്‍ ഒരേ യിനത്തിന് പല വിലയാണ് ഈടാക്കുന്നത്. കോഴിക്കോട് പാളയം മാര്‍ക്കറ്റിലെ വിലയേക്കാള്‍ കുറവാണ് ചിലയിനങ്ങള്‍ക്ക് ഉള്‍നാടുകളില്‍. പച്ചക്കറി വില നിയന്ത്രിക്കുന്നത് ആരാണ് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കില്ല. തോന്നിയതാണ് വില. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ജന്മഭൂമി ലേഖകര്‍ ഇന്നലെ വൈകീട്ട് പച്ചക്കറി വില ശേഖരിച്ചപ്പോള്‍. ബാലുശ്ശേരി: തക്കാളിക്ക് കിലോ വില 80 രൂപ, മുരിങ്ങാകായ കിലോ വില100 രൂപ വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്ന് പ്രഖ്യാപിച്ച എല്‍.ഡി.എഫ് ഭരണത്തില്‍ സാധരണക്കാര്‍ക്ക് രക്ഷയില്ല. വിലക്കയറ്റം കാരണം പച്ചക്കറികടകളില്‍ നിന്നും പച്ചക്കറിവാങ്ങാന്‍ ആളുകളും കുറഞ്ഞു. കുടുംബ ബജറ്റ് താളംതെറ്റിക്കുന്ന വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. വലിയ ഉള്ളി ഒഴികെ മറ്റെല്ലാ സാധനങ്ങള്‍ക്കും വില കുത്തനെ കൂടിയിരിക്കുകയാണ്. ബീന്‍സ് 120, കേരറ്റ് 60, പയര്‍ 60, പച്ചമുളക് 60, പച്ചകായ 60, ചേന 60, ബീറ്റ് റൂട്ട് 60, വെണ്ട 50,കൊത്തവര 50, പടവലം 40,പാവക്ക 50, വഴുതിന 40,മത്തന്‍ 30, ഇളവന്‍ 30, വെള്ളരി 30, ഉരുളകിഴങ്ങ് 30 തുടങ്ങിയവയാണ് ഇന്നലത്തെ വിലനിലവാരം. വില ഇനിയും കൂടുമെന്നാണ് വിവരം. പാളയത്ത് തക്കാളിക്ക് 75 രൂപ കോഴിക്കോട്: തക്കാളി കിലോവിന് 75 രൂപയെത്തിയതാണ് പളയം മാര്‍ക്കറ്റിലെ വിശേഷം. പാളയം മാര്‍ക്കറ്റില്‍ കോര്‍പ്പറേഷന്‍ അനുവദിച്ച പച്ചക്കറി കടകളിലെ വിലയും പുറത്തെ മാര്‍ക്കറ്റിലെ വിലയും തമ്മിലും അന്തരമുണ്ട്. ആവശ്യക്കാര്‍ കൂടുകയും മാര്‍ക്കറ്റില്‍ ലഭ്യത കുറയുകയും ചെയ്യുന്നതോടെ വൈകിട്ടാവുമ്പോഴേക്ക് വില കുതിച്ചുയരാറുണ്ടെന്ന് പച്ചക്കറി വാങ്ങാനെത്തുന്നവര്‍ പറയുന്നു. ഉള്ളി-18, ഉരുളക്കിഴങ്ങ്-25, പയര്‍-60, പച്ചമുളക്-70, കാബേജ്-40, വെള്ളരി-20, വെണ്ട-45, കോളിഫ്‌ളവര്‍-50, മുരിങ്ങക്കായ- 90, വഴുതന-30, കാരറ്റ്-50, ബീറ്റ്‌റൂട്ട്-50, ബീന്‍സ്-100, പാവക്ക-45, കക്കിരി-30, കൊത്തവര-40, ഇളവന്‍-18 എന്നിങ്ങനെയാണ് പാളയം മാര്‍ക്കറ്റിലെ ചില്ലറ വില്‍പന വില. കല്ലാച്ചിയില്‍ തക്കാളിക്ക് 70 രൂപ നാദാപുരം: കല്ലാച്ചിയില്‍ പച്ചക്കറി വിപണി അല്പം ഉദാരമാണ്. ഇവിടെ ഇന്നലെ ഒരു കിലോ തക്കാളി 70 രൂപയ്ക്ക് ലഭിച്ചു. മുളക് കിലോ- 35 , വെണ്ട -32 , പയര്‍- 30, ബീന്‍സ് - 62, കാരറ്റ് - 35, മുരിങ്ങ - 65,പടവലം- 25, ചീര- 24, ഉരുള കിഴങ്ങ് - 23, വെള്ളരി - 12, കാബേജ് - 30, ഇളവന്‍ -18, പാവക്ക-30. പന്തീരാങ്കാവില്‍ മുരിങ്ങക്കായക്ക് നൂറു രൂപ പന്തീരാങ്കാവ്: പന്തീരാങ്കാവ് മുരിങ്ങാക്കായക്ക് കിലോവിന് നൂറു രൂപയിലെത്തി. തക്കാളി 80, ഉള്ളി 18, പച്ചമുളക് 60, വെണ്ട 50, വഴുതിന 30, ചേന 60, കിഴങ്ങ് 28, കാബേജ് 40, പച്ചക്കായ 40, ബീന്‍സ് 100, പയര്‍ 60, കാരറ്റ് 50, പടവലം 40, മത്തന്‍ 20, വെള്ളരി 20, കോളിഫ്‌ളവര്‍ 40, കക്കിരിക്ക 30, ചെറുനാരങ്ങ 70, പാവയ്ക്ക 40രൂപ എന്നിങ്ങനെയാണ് വിലനിലവാരം. മേപ്പയ്യൂരിലും വില കുത്തനെ മേപ്പയ്യൂര്‍: പൊതുവിപണിയില്‍ പച്ചക്കറിയുടെയും, അരി-പഞ്ചസാര ഉള്‍പ്പെടെയുള്ള നിത്യോപയോഗസാധനങ്ങളുടെ വില അനുദിനം കുതിച്ചുയരുകയാണ്. തക്കാളി-80 രൂപ, പയര്‍-80, നേന്ത്രക്കായ-65, കക്കിരി-40, ബീറ്റ്‌റൂട്ട്-70, കോവക്ക-60, ഇളവന്‍-50, കാരറ്റ്-60, പാവക്ക-60 എന്നിങ്ങനെയാണ് വില നിലവാരം അത്തോളിയില്‍ തക്കാളിക്ക് 80 രൂപ അത്തോളി: അത്തോളിയിലും വിലയില്‍ തക്കാളിതന്നെ മുന്നില്‍. കിലോവിന് 80 രൂപയാണ് ഇന്നലെ വില. ഉരുളക്കിഴങ്ങിന് - 28, ഉള്ളി -18, വെണ്ട -60, പയര്‍-80, ബീന്‍സ്-100, കാരറ്റ്- 60, വഴുതിന-30, മുരിങ്ങക്കായ-80, പാവയ്ക്ക-60, കാബേജ്-40, വെള്ളരി-25, ബീറ്റുറൂട്ട്-50, പച്ചമുളക്-60, ചേന-60, നേന്ത്രപ്പഴം-56, പച്ചക്കായ-50 എന്നിവയാണ് കടകളില്‍ കിലോഗ്രാമിന് വില. പ്രാദേശികമായി കര്‍ഷകര്‍ പച്ചക്കറി കൃഷി നടത്തുന്നുണ്ടെങ്കിലും മാര്‍ക്കറ്റില്‍ വില പിടിച്ചു നിര്‍ത്താനാവാത്ത സ്ഥിതിയാണു ള്ളത്. വടകരയില്‍ തക്കാളിക്ക് 72 മതി വടകര: വടകരയില്‍ തക്കാളിക്ക് അല്പം വില കുറഞ്ഞു. 80 രൂപയില്‍ നിന്ന് ഇന്നലെ അത് 72 രൂപയിലെത്തി. എന്നാല്‍ ഉരുളക്കിഴങ്ങിന് 30 രൂപയുമായി മുന്നോട്ട് കുതിക്കുകയാണ്. വെണ്ട -50, വെള്ളരി -20, പാവക്ക - 40, മുരിങ്ങ - 80, പച്ചമുളക് - 80, പയര്‍ - 50, ബീന്‍സ് - 80, കാബേജ് - 40, പടവലം - 50, കക്കിരി - 30, ഉള്ളി - 18, ബീറ്റ്‌റൂട്ട് 60. എന്നിങ്ങനെയാണ് വടകര മാര്‍ക്കറ്റിലെ പച്ചക്കറി വില നിലവാരം. കോട്ടപ്പറമ്പ് മാര്‍ക്കറ്റിലെ വിലയാണിതെങ്കില്‍ തൊട്ടടുത്ത ടൗണിലെ മറ്റു ഭാഗങ്ങളില്‍ വില അല്പം കൂടും. മുക്കത്തും തീ വില മുക്കം: മുക്കത്തും തീവിലയാണ് പച്ചക്കറിക്ക്. നോമ്പുകാലം തുടങ്ങിയതോടെ പച്ചക്കറി വില്പനയിലും കുതിപ്പുണ്ടായി. ഇതും വില വര്‍ദ്ധനവിന് കാരണമായി. വലിയ ഉള്ളി:1 കിലോ 18 രൂപ, ചെറിയ ഉള്ളി - 50 , കിഴങ്ങ്- 30, തക്കാളി- 74,വെണ്ട- 40, വഴുതന-30 , മുരിങ്ങക്കായ -80 , പയര്‍- 60 , കാബേജ് - 40 , മത്തന്‍ - 20 , എളവന്‍- 15 , കാരറ്റ് -50 ,ബീറ്റ്‌റൂട്ട്- 50, കോവക്ക-40, പച്ചമുളക്- 60, വെളുത്തുള്ളി- 140,ഇഞ്ചി-80, ചീര-30 , പാവയ്ക്ക- 50 രൂപ എന്നിങ്ങനെയാണ് ഇന്നലത്തെ വൈകീട്ടത്തെ വില നിലവാരം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.