സ്കൂള്‍ പ്രവേശനത്തിന് വാക്സിനേഷന്‍ നിര്‍ബന്ധം

Wednesday 15 June 2016 12:42 pm IST

തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂള്‍ പ്രവേശനത്തിന് വാക്സിനേഷന്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കുട്ടികളുടെ രോഗപ്രതിരോധ ശേഷിയെ കുറിച്ചുള്ള സ്ഥിതി വിവരക്കണക്കുകള്‍ എടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാക്സിനേഷനുകള്‍ക്കെതിരെ ശക്തമായ പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്‍റെ നടപടി. വാക്സിനേഷന്‍ എടുത്തവര്‍, എടുക്കാത്തവര്‍, പൂര്‍ത്തിയാക്കാത്തവര്‍, വാക്സിനേഷനെ കുറിച്ച്‌ അറിയാത്തവര്‍ എന്നിങ്ങനെ തരംതിരിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് കണക്കെടുപ്പ് നടത്തുക. പ്രധാന അധ്യാപകര്‍ക്കാണ് ഇതിന്‍റെ ചുമതല. ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.