തിരുവനന്തപുരം: പ്രശസ്ത മിമിക്രി കലാകാരന് സുഭാഷ് അന്തരിച്ചു. ഹൃദയാഘാതം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ടിവി പരിപാടികളിലൂടെയും മിമിക്രി വേദികളിലൂടെയും പ്രേക്ഷകര്‍ക്കു സുപരിചിതനായ താരമായിരുന്നു സുഭാഷ്.
ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യയെ അനുകരിച്ച് വന്നിരുന്ന സുഭാഷിന്റെ ഗെറ്റപ്പ് ഏറെ ശ്രദ്ധനേടിയിരുന്നു. മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി തുടങ്ങിയവരെ സുഭാഷ് അനുകരിക്കുന്നതും വന്‍ ഹിറ്റായിരുന്നു. നിരവധി വേദികളില്‍ കലാഭവന്‍ മണിയുടെ ശബ്ദാനുകരണത്തിലും മികവു തെളിയിച്ചിട്ടുണ്ട്.
ഒരുപാട് സ്റ്റേജ് ഷോകളിലും റിയാലിറ്റി ഷോകളിലും സുഭാഷ് കൊല്ലം വൈവിധ്യമായ വേഷങ്ങള്‍ ചെയ്തു. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മറ്റൊരു പ്രമുഖ മിമിക്രി താരമായ സന്തോഷ് കുറുമശേരി രണ്ട് ദിവസം മുമ്പാണ് അന്തരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: