സ്തീകള്‍ ഒന്നിച്ചാല്‍ ഒറ്റക്കെട്ടായി നിന്നാല്‍ സമൂഹത്തിന് നന്മവരുത്തുവാനുള്ള പല പദ്ധതികള്‍ക്കും തുടക്കമാകും. അങ്ങനെ സ്ത്രീകള്‍ക്ക് പിന്തുണയുമായി പുരുഷന്മാരും പ്രോത്സാഹനം നല്‍കണം. എന്നാല്‍ ഇന്നത്തെ സ്ഥിതി അതാണോ. കനത്തലോഡുമായി വരുന്ന രണ്ട് വണ്ടികള്‍ ഇരുവശങ്ങളില്‍നിന്നും സൈഡുകൊടുക്കാന്‍ കൂട്ടാക്കാതെ ചീറിവരുന്നതുപോലെയാണ്.
വലിയ അപകടത്തില്‍നിന്നും സമൂഹത്തേയും വരും തലമുറയേയും രക്ഷിക്കാന്‍ സ്ത്രീപുരുഷന്മാര് കൈകോര്‍ക്കണം. കാലം, ദേശം, സംസ്കാരം ഇവയനുസരിച്ച് സ്ത്രീപുരുഷന്മാരുടെ വീക്ഷണത്തിനും സമീപനങ്ങള്‍ക്കും കര്മ്മമണ്ഡലങ്ങള്ക്കും വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ എക്കാലത്തും ഉണ്ടായിരുന്ന ചട്ടക്കൂടുകളെ തകര്‍ത്ത് വിപഌവം സൃഷ്ടിച്ച ധീരവനിതകളും ഉണ്ടായിരുന്നു.
ഭാരതത്തില്‍ ധീരവനിതകളായ റാണിപദ്മിനി, ഹാഠിരാണി, ത്ധാന്‍സിറാണി എന്നിവര്‍ ധീരതയുടേയും പരിശുദ്ധിയുടേയും പ്രതീകങ്ങളായിരുന്നു. അവരുടെ പോരാട്ടം മഹത്തായ നമ്മുടെ നാടിന് വേണ്ടിയായിരുന്നു. അവര്‍ചെയ്ത മാതൃക ഇന്നും എന്നും മാതൃകതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: