ചേര്‍ത്തല: നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവിനെതിരെ എന്‍ഡിഎയുടെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. അരീപ്പറമ്പ് സ്കൂളിന് സമീപം നിന്നാരംഭിച്ച മാര്‍ച്ച് മന്ത്രിയുടെ വീടിന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന സമ്മേളനം ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സാനു സുധീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയ് അദ്ധ്യക്ഷത വഹിച്ചു. നിഷീദ് തറയില്‍, അഡ്വ. കെ.ആര്. അജിത്, അരുണ്‍ കെ. പണിക്കര്‍, കട്ടിയാട് ഗിരീശന്, എം.എസ്. ഗോപാലകൃഷ്ണന്, കെ.ടി. ഷാജി, ശിവപ്രസാദ്, ജയകുമാര്‍, സുമ ഹരിദാസ്, സുമി ഷിബു, വിജീഷ് നെടുമ്പ്രക്കാട്, സോമന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: