കായംകുളം: സ്വകാര്യ ട്രാവല്‍സിന്റെ മറവില്‍ അനധികൃതമായി റെയില്‍വെ ടിക്കറ്റ് വില്‍പ്പന നടത്തിയ ട്രാവല്‍ഏജന്‍സി ഉടമ അറസ്റ്റില്‍. പുതിയിടം ക്ഷേത്രത്തിന് സമീപമുള്ള സിയോണ്‍ ട്രാവല്‍സ് സ്ഥാപന ഉടമ ഷോണി (32) നെയാണ് പോലീസിന്റെ സാന്നിദ്ധ്യത്തില്‍ റെയല്‍വെ പോലീസും ഉദ്യോഗസ്ഥരും ചേര്‍ന്ന് കസ്റ്റഡിയില്‍ എടുത്തത്.
ഇ-ടിക്കറ്റ് വ്യവസ്ഥ പ്രകാരം സ്വന്തം ഉപയോഗത്തിന് അനുവദിച്ചിട്ടുള്ള നിശ്ചിത ടിക്കറ്റ് മാത്രം എടുക്കുവാന്‍ സാധിക്കുന്നിടത്ത് ട്രാവല്‍സിന്റെ മറവില്‍ റെയില്‍വെ ടിക്കറ്റ് വില്‍പ്പനയില്‍ വന്‍ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. ഐആര്‍സിറ്റി പ്രകാരം രജിസ്റ്റര്‍ ചെയ്ത് പെര്‍മിറ്റ് എടുത്തവര്‍ക്കേ ടിക്കറ്റ് വില്‍പ്പന നടത്താന്‍ സാധിക്കുകയുള്ളൂ എന്നിരിക്കെയാണ് റെയില്‍വെയെ കബളിപ്പിച്ചുകൊണ്ടുള്ള തട്ടിപ്പ് നടത്തിയിരിക്കുന്നത്.
അനധികൃതമായി ടിക്കറ്റ് വില്‍പ്പന നടത്തിയതിന്റെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ചെങ്ങന്നൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. റെയില്‍വെ ഡിവിഷന് സ്ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: