കൊച്ചി: വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവേദി ഏര്‍പ്പെടുത്തിയ മികച്ച പരിസ്ഥിതി സംരക്ഷണ നോവലിനുള്ള ബഷീര്‍ പുരസ്കാരത്തിന് ശ്രീമന്‍ നാരായണന് എഴുതിയ ‘എന്റെ പുഴ’ എന്ന നോവല്‍ തിരഞ്ഞെടുത്തു. 10,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം ജൂലൈ 17ന് കോഴിക്കോട്ട് സമ്മാനിക്കും.
ശത്രുഘ്നന്‍, പ്രകാശ് ബാരെ, അനീസ് ബഷീര്‍ എന്നിവരടങ്ങിയതായിരുന്നു ജൂറി. എട്ടു പതിപ്പുകള്‍ പുറത്തിറങ്ങിയ എന്റെ പുഴ ഇംഗ്ലീഷില്‍ മൈ റിവര്‍ എന്ന പേരിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ധനതത്വശാസ്ത്രത്തിലും മലയാളത്തിലും ബിരുദാനന്തരബിരുദവും പ്രകൃതി ജീവന ശാസ്ത്രത്തില്‍ ഡിപ്ലോമയുമുള്ള ശ്രീമന്‍ നാരായണന്റെ ~ഒമ്പത് സാഹിത്യകൃതികള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയിലെ മുപ്പത്തടത്ത് അദ്ദേഹം നടത്തുന്ന ചായക്കടയില്‍ ഭക്ഷണത്തോടൊപ്പം അറിവും പകരാനായി കഴിഞ്ഞ 15 വര്‍ഷമായി ഇരുപതോളം പത്രങ്ങളും നിരവധി ആനുകാലികങ്ങളും വരുത്തുന്നുണ്ട്. രണ്ടായിരത്തോളം പേരാണ് പ്രതിദിനം വായനയ്ക്ക് ഇവിടെയെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: