ലില്ലെ: യൂറോ കപ്പിൽ റഷ്യക്കെതിരെ സ്ലൊവാക്യക്ക് മിന്നുന്ന വിജയം. കരുത്തന്മാരായ റഷ്യയെയാണ് സ്ലോവാക്യ തറപറ്റിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്ലൊവാക്യ വിജയം നേടിയത്.
സ്ലൊവാക്യക്കുവേണ്ടി വ്ലാദമിർ വെയ്സും മാറെക് ഹംസക്കുമാണ് ഗോളുകൾ നേടിയത്. ഡെനിസ് ഗ്ലൂഷാക്കോവിലൂടെ റഷ്യ ആശ്വാസ ഗോൾ കണ്ടെത്തുകയായിരുന്നു. മത്സരത്തിന്റെ ഏറിയ പങ്കും അടക്കി വാണത് റഷ്യയായിരുന്നെങ്കിലും ഗോളാക്കി മാറ്റാൻ അവർക്ക് സാധിച്ചില്ല. ഈ തോൽവിയോടെ റഷ്യയുടെ നില ഏറെ പരുങ്ങലിലായിരിക്കുകയാണ്.
ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ റഷ്യ ഇംഗ്ലണ്ടിനോട് സമനില നേടുകയും സ്ലോവാക്യ വെയ്ല്‍സിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: