ദളിതനെ മായാവതി പുറത്താക്കി

Wednesday 15 June 2016 9:59 pm IST

ലക്‌നൗ: ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി ഫെയ്‌സ്ബുക്കില്‍ ബ്രാഹ്മണ വിരുദ്ധ പരാമര്‍ശം നടത്തിയ ദളിത് നേതാവിനെ ബിഎസ്പിയില്‍ നിന്ന് പുറത്താക്കി. സലെംപൂര്‍ വിധാന്‍സഭ പാര്‍ട്ടി പ്രസിഡന്റ് സഞ്ജയ് ഭാരതിയെയാണ് പുറത്താക്കിയത്. ഉത്തര്‍പ്രദേശില്‍ അനേകം വരുന്ന ബ്രാഹ്മണവോട്ടുകള്‍ ലക്ഷ്യം വച്ചുള്ളതാണ് ഇത്തരം നടപടികളെന്നു വ്യക്തമാക്കുന്നതാണ് ഈ പുറത്താക്കല്‍. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മേല്‍ജാതിക്കാരെ പിണക്കാതിരിക്കാന്‍ ദലിതനോ മുസ്ലിമോ, മറ്റു പിന്നാക്കക്കാരോ ആണെങ്കില്‍ പോലും മായാവതി ഇത്തരം കടുത്ത നടപടികളെടുക്കുമായിരുന്നു എന്നാണ് എതിരാളികളുടെ അഭിപ്രായം. ഈ നടപടിക്കെതിരെ സ്വന്തം പാര്‍ട്ടിയിലും മായാവതിക്കെതിരെ എതിരഭിപ്രായമുണ്ട്. നടപടി പാര്‍ട്ടിയ്ക്ക് ദോഷം ചെയ്യുമെന്നുമവര്‍ കണക്കുകൂട്ടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.