കോട്ടയം:ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന വാദം ശരിയല്ലെന്ന് മനുഷ്യാവകാശ കമ്മീഷന് അംഗം ജെ.ബി. കോശി.
സുപ്രിംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയം ആയതിനാല്‍ കമ്മീഷന് അംഗം എന്ന നിലയില്‍ അഭിപ്രായം പറയില്ല.
ഈ വിഷയത്തില്‍ വ്യക്തിപരമായ അഭിപ്രായമാണ് തനിക്കുള്ളത്. നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ആചാരാനുഷ്ഠാനങ്ങള്‍ തുടര്‍ന്നുപോകുകയാണ് വേണ്ടത്. വിശ്വാസത്തെ അധികരിച്ചുള്ള ഇത്തരം വിഷയങ്ങളില്‍ കോടതികളുടെ ഇടപെടല്‍പോലും വേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: