കൊച്ചി: കേരളത്തിന്റെ സുസ്ഥിര വികസനവും പരിസ്ഥിതി പ്രശ്നങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ഭാരതീയ വിചാരകേന്ദ്രം നടത്തുന്ന സെമിനാര്‍ ഇന്ന്. വൈകിട്ട് ആറിന് ഭാരത് ടൂറിസ്റ്റ് ഹോമിലാണ് സെമിനാര്‍.
പ്രമുഖ പരിസ്ഥിതി ശാസ്ത്ര വിദഗ്ധന്‍ ഡോ. സി.എം. ജോയി വിഷയം അവതരിപ്പിക്കും. സെമിനാറിന്റെ ഉദ്ഘാടനം തൃക്കാക്കര എംഎല്‍എ പി.ടി. തോമസ് നിര്‍വ്വഹിക്കും. വിചാരകേന്ദ്രം ജില്ലാ സമിതി അംഗം അഡ്വ. പി.എല്‍. വേണു കുമാര്‍, ജില്ലാ ഉപാദ്ധ്യാക്ഷന്‍ പി. എസ്. അനിരുദ്ധന്, ലീഫ് ലീഗല്‍ സെല്‍ ചെയര്മാന് അഡ്വ. സുഭാഷ്ചന്ദ്. എസ്, വിചാരകേന്ദ്രം എറണാകുളം സമിതി ഉപാദ്ധ്യക്ഷ അഡ്വ. കീര്‍ത്തി സോളമന് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: