കോട്ടയം: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഏതൊരു അക്രമവും അപലപനീയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മാധ്യമസ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണ്. ഇത് ഹനിക്കുന്ന ഒരു നടപടിയേയും ബിജെപി അനുകൂലിക്കുന്നില്ല. ജനാധിപത്യ സംവിധാനത്തില്‍ ഉന്നതമായ സ്ഥാനമാണ് മാധ്യമങ്ങള്‍ക്കുള്ളത്. ഇത് തിരിച്ചറിയുന്ന പ്രസ്ഥാനമാണ് ബിജെപി. എല്ലാകാലത്തും മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ട പ്രസ്ഥാനമാണ് ബിജെപി. സമീപകാലത്തായി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമങ്ങള്‍ ഏറിവരുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നേതാവ് പി.ജയരാജന്റെ നേതൃത്വത്തില്‍ കണ്ണൂരിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചിയിലും മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തതത് കേരളം കണ്ടതാണ്. ഇതില്‍ അവസാനത്തേതാണ് പാലക്കാട് നെല്ലായിയില്‍ നടന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ സമൂഹത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: