കൊച്ചി: നഗ്നതയുണ്ടെന്നാരോപിച്ച് കഥകളി എന്ന സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വൈകിക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനു നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്. സംവിധായകന് സൈജോ കണ്ണനായിക്കലും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും ചേര്‍ന്നു സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റീസ് പി.ബി. സുരേഷ് കുമാറിന്റെതാണ് ഉത്തരവ്. വിവാദമായ ഉഡ്താ പഞ്ചാബ് എന്ന സിനിമയുടെ പ്രദര്‍ശനം തടഞ്ഞതുമായി ബന്ധപ്പെട്ട മുംബൈ ഹൈക്കോടതി വിധി ഹാജരാക്കാനും ബോര്‍ഡിനോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: