ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കോടതി വളപ്പില്‍ നിന്ന കൂറ്റന്‍ ഉറക്കം തൂങ്ങിമരം കടപുഴകി വീണു. പോലീസ് ക്വാര്‍ട്ടേഴ്സ് വളപ്പിലേയ്ക്കു വീണ മരം ആറ്റിങ്ങല്‍ എസ്.ഐയുടെ കാര്‍ ഉള്‍പ്പെടെ 8 വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തി. ബുധനാഴ്ച രാവിലെ 8.30 ഓടെയായിരുന്നു സംഭവം. പോലീസ് ക്വാര്‍ട്ടേഴ്സിനു സമീപം പാര്‍ക്കു ചെയ്തിരുന്ന ആറ്റിങ്ങല്‍ എസ്ഐ എസ്. ശ്രീജിത്തിന്റെ ഹോണ്ട അമാസ് കാര്‍, വനിതാ പോലീസിന്റെ മാരുതി സെന്‍ കാര്‍, പോലീസുകാരന്റെ ടാറ്റാ സഫാരി കാര്‍, വിവിധ കേസുകളില്‍ പിടികൂടി സൂക്ഷിച്ചിരുന്ന കാറും ബൈക്കുകള്‍ക്കുമാണ് കേടു സംഭവിച്ചത്. ഫയര്‍ ഫോഴ്സ് എത്തി മണിക്കൂറുകളോളം പണിപ്പെട്ടാണ് മരം മുറിച്ചുമാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: