കണ്ണൂര്‍: ജനങ്ങള്‍ക്ക് സ്വന്തമായി തങ്ങളുടെ കൈവശമുള്ള സ്ഥലത്തിന്റെ ആധാ രം എഴുതി രജിസ്റ്റര്‍ ചെയ്യാമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ആധാരം എഴുത്തുകാര്‍ പ്രതിഷേധിച്ചു. ഓള്‍കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആന്റ് ക്രൈബ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് വിവിധ രജിസ്ട്രേഷന് ഓഫീസുകള്‍ക്ക് മുമ്പില്‍ സമരം നടത്തിയത്. തളിപ്പറമ്പില്‍ നടന്ന പ്രതിഷോധയോഗം ഗീത എളമ്പിലാന്‍ ഉദ്ഘാടനം ചെയ്തു. പി.ലക്ഷ്മണന്, പി.ഗംഗാധരന്, എം.കെ.ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു. ആലക്കോട് നടന്ന ധര്‍ണ്ണയില്‍ പി.ജനാര്‍ദ്ദന്‍, ലാലു കുന്നപ്പള്ളി, എം.എന്‍.സുധീഷ്, കെ.വി.ശുഭ എന്നിവര്‍ നേതൃത്വം നല്കി.
മട്ടന്നൂരില്‍ നടന്ന യോഗത്തില്‍ കെ.ഉദയഭാനു അധ്യക്ഷത വഹിച്ചു. കെ.രമേശന്, എ.ഇ.സന്തോഷ്കുമാര്‍, പി.രാഘവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: