തലശ്ശേരി: കൊടുവള്ളി ഇല്ലിക്കുന്നില് നാല്പതുകാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം മുണ്ടക്കയം സ്വദേശി ജോര്‍ജ്ജ് എം.ഡാനിയേല്‍ എന്നയാളാണ് മരണപ്പെട്ടത്. ഇല്ലിക്കുന്നില് പഴയ റേഷന്‍ ഷോപ്പിന് സമീപത്തെ വീട്ടിലാണ് ഇയാളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷകുപ്പിയും ബാഗും സമീപം ഉണ്ടായിരുന്നു. വിധവയും തയ്യല്‍ കട നടത്തിപ്പുകാരിയുമായ സജിയുടേതാണ് മൃതദേഹം കണ്ടെത്തിയ വീട്. സജിയുടെ ഭര്‍ത്താവ് വിനോദ് ഒരു വര്‍ഷം മുമ്പ് ഇതേ വീട്ടില്‍ തൂങ്ങിമരിച്ചിരുന്നു. തുടര്‍ന്ന് സജിയുടെ ബന്ധുവെന്ന് പറയപ്പെടുന്ന ഡാനിയേല്‍ കുറച്ചുകാലം സജിയോടൊപ്പം താമസിച്ചിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും ഇക്കാര്യം പള്ളിവികാരിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നുവെന്നും പറയപ്പെടുന്നുണ്ട്.
ഇപ്പോള്‍ ഡല്മണ്ട് എന്ന ഈ വീട്ടില്‍ സജിയും സജിയുടെ ഭര്‍ത്താവിയിരുന്ന വിനോദിന്റെ അമ്മ എബിയും 16കാരനായ മകനുമാണ് താമസിക്കുന്നത്. ഈ വിടിന്റെ പിന്‍ഭാഗത്ത് ബാഗിന്മേല്‍ തലവെച്ച് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ധര്‍മ്മടം പോലീസ് ഇന്‍ക്വിസ്റ്റ് നടത്തി. കണ്ണൂര്‍ എസ്പി, തലശ്ശേരി ഡിവൈഎസ്പി തുടങ്ങിയവരും ഫോറന്‍സിക്ക് വിഭാഗവും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ജഡം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലാണുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: