തലശ്ശേരി: എരഞ്ഞേളി പെരുന്താറ്റിലെ ചിറ്റിമുക്കിലുള്ള ആര്‍എസ്എസ് സേവാകേന്ദ്രത്തിന് നേരെ ബോംബെറിഞ്ഞ് നാശനഷ്ടം വരുത്തിയ സിപിഎമ്മുകാര്‍ക്കെതിരെ 8 വകുപ്പുകള്‍ ചേര്‍ത്ത് ധര്‍മ്മടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഐപിസി 134, 147, 148, 163, 447, 427, 149 കൂടാതെ 3, 5 എക്സ്പ്ലോസീവ് ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിപിഎം സ്ഥിരം ക്രമിനലുകളായ സുനില്‍, വിപിന്‍ തുടങ്ങി കണ്ടാലറിയാവുന്ന അഞ്ച ്പേര്ക്കെതിരെയാണ് കേസ്. സേവാകേന്ദ്രത്തിന് നേരെ ബോംബെറിഞ്ഞ് അക്ര മം നടത്തിയ സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച വൈകുന്നേരം പെരുന്താറ്റില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: