തളിപ്പറമ്പ്: വീടിന് തീവെച്ച കേസില്‍ ജയിലിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 14 വര്‍ഷത്തിന് ശേഷം പോലീസ് പിടികൂടി. കൊട്ടില അടിപ്പാലത്തെ കിരണ്‍ അലി (50)ആണ് പിടിയിലായത്. 2014 ഏപ്രില്‍ 16ന് കൊട്ടില അടിപ്പാലത്തെ കായിക്കാരന്‍ സൈനബയുടെ വീട് തീവെച്ച കേസിലെ പ്രതിയാണ്. അഞ്ചുപേരായിരുന്നു കേസിലെ പ്രഥികള്‍. സൈനബയുടെ വീട്ടില്‍ മണിഎന്നയാള് ഷോക്കേറ്റ് മരിച്ചിരുന്നു. ഈ വിരോധത്തിന് വീട് തിവെച്ചു എന്നാണ് കേസ്. കേസില്‍ അറസ്റ്റിലായ അലി 11ദിവസം റിമാന്റില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്ക് മുങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: