കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബിരുദ പ്രവേശനം : തീയ്യതികള്‍ പൂന:ക്രമീകരി ച്ചു

Wednesday 15 June 2016 11:41 pm IST

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ഡിഗ്രി ഏകജാലക പ്രവേശന ത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന തീയതി 18 വരെ നീട്ടി. ഫസ്റ്റ് അലോട്ട ്‌മെന്റ്-25 ന് നടക്കും. അലോട്ട്‌മെന്റ് ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 27നും, 29 നുമിടയില്‍ നിര്‍ദ്ദിഷ്ട ഫീസ് അടച്ചതിന് ശേഷം വിവരങ്ങള്‍ രേഖപ്പെടുത്തി അലോട്ട്‌മെന്റ് മെമേമാ ഡൗണ്‍ലോഡ് ചെയ്ത് എടുക്കേണ്ടതാണ്. പ്രസ്തുത മെമ്മോയും ഒറിജിനല്‍ ചെല്ലാനും അഡ്മിഷന്‍ സമയത്ത് കോളേജില്‍ ഹാജരാക്കേണ്ടതാണ്. സെക്കന്റ് അലോട്ട്‌മെന്റ് ജൂലൈ-1 ന് നടക്കും. ജൂലൈ-2 മുതല്‍ 5 വരെ ഫീസ് അടക്കാവുന്നതാണ്. ജൂലൈ 5 മുതല്‍ 8 വരെ കോളേജുകളില്‍ പ്രവേശനം നടക്കും. അപേക്ഷകര്‍ കോളേജിലെ വെരിഫിക്കേഷനുശേഷം ചെല്ലാന്റെ ഒറിജിനല്‍ കോപ്പി കൈവശം സൂക്ഷിച്ചുവെക്കേണ്ടതാണ്. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ജൂലൈ -11 നായിരിക്കും ഡിഗ്രി ക്ലാസ്സുകള്‍ തുടങ്ങുക. സപ്ലിമെന്ററി അലോട്ട്‌മെന്റ്, സ്‌പോട്‌സ് അലോട്ട്‌മെന്റ് തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും. ഓരോ കോളേജിന്റെയും സീറ്റ് മെട്രിക്‌സ് നോഡല്‍ ഓഫീസര്‍ക്ക് മെയില്‍ചെയ്തിട്ടുണ്ട്. തെറ്റുകള്‍ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്തി പ്രിന്‍സിപ്പാളും നോഡല്‍ ഓഫീസറും ഒപ്പിട്ട് സ്‌കാന്‍ ചെയ്ത് രജിസ ്ട്രാര്‍ക്ക് 16ാം തീയതി വൈകുന്നേരം 4 മണിക്ക് മുമ്പേ മെയില്‍ ചെയ്യേണ്ടതാണ്. (ംെസെിൃൗ്യേ @ഴാമശഹ.രീാ) ഓണ്‍ലൈന്‍ ഡിഗ്രി സ്‌പോര്‍ട്ട്‌സ് ക്വാട്ട വിഭാഗത്തില്‍ ഗവണ്‍മെന്റ്/എയ്ഡഡ്/അണ്‍എയ്ഡഡ് കോളേജുകളില്‍ അപേക്ഷ സമര്‍പ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും കായികമികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം 18ന് 5മണിക്ക് മുമ്പായി ബന്ധപ്പെട്ട കോളേജുകളില്‍ നല്‍കേണ്ടതാണ്. കമ്മ്യൂണിറ്റി ക്വാട്ടയില്‍ അപേക്ഷിക്കുന്നവര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അപേക്ഷ നമ്പറും ഇന്‍ഡക്‌സ് മാര്‍ക്കും അടങ്ങിയ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും സഹിതം അവര്‍ ആഗ്രഹിക്കുന്ന കോളേജുകളില്‍ 18നകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ബന്ധപ്പെട്ട കോളേജുകള്‍ ഇങ്ങനെ ലഭിച്ച അപേക്ഷകള്‍ ഇന്‍ഡക്‌സ് മാര്‍ക്കിന്റെ അടിസ്ഥാന ത്തില്‍ തരംതിരിച്ച് റാങ്ക് ലിസ്റ്റ ് തയ്യാറാക്കി 25 ന് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശി പ്പിക്കേണ്ടതുമാണ്. പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കണം കോളേജുകള്‍ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് പ്രവേശനം നടത്തേണ്ടത്. മാനേജ്‌മെന്റ് ക്വാട്ടയില്‍ അപേക്ഷിക്കുന്നവര്‍ക്ക് ജൂലൈ 7 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണെന്നും സര്‍വ്വകലാശാല പത്രകുറിപ്പില്‍ അറിയിച്ചു.——

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.