പഴയങ്ങാടി: തെങ്ങ് ദേഹത്ത് വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. കാട്ടാമ്പള്ളി കോട്ടക്കുന്ന് സൗഹൃദ ഭവനിലെ മനോജ്-ശീതള ദമ്പതികളുടെ മകന് ശ്രീരാഗ് 19നാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സുഹൃത്തുകള്‍ക്കൊപ്പം നടന്നുപോകുമ്പോള്‍ തെങ്ങ് മറിഞ്ഞുവീഴുകയായിരുന്നു. മേലേചൊവ്വ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓട്ടോമൊബൈല്‍ ടെക്നോളജിയില്‍ വിദ്യാര്‍ത്ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: