തിരുവനന്തപുരം:മുല്ലപ്പെരിയാര്‍ ഡാമിലെ സുര്‍ക്കി പരിശോധന പൂര്‍ത്തിയാകുന്നതിനു മുന്‍പ് ഉന്നതാധികാര സമിതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനെതിരേ കേരളം പരാതി നല്കി.ഈ മാസം 29 നു സുപ്രീം കോടതിക്കു സമര്‍പ്പിക്കേണ്ട അന്തിമ റിപ്പോര്‍ട്ട് തയാറാക്കുന്നതിനു വേണ്ടി ഉന്നതാധികാര സമിതി ഇന്നു ചേരനിരിക്കെയണു കേരളം പരാതി നല്കിയതു.പരാതി ലഭിച്ചിട്ടുണ്ടെന്ന് ഉന്നതാധികാര സമിതി വൃത്തങ്ങള്‍ അറിയിച്ചു.പരിശോധന പൂര്‍ത്തിയാകണമെങ്കില്‍ ഐസോടോപ്പ് ടെസ്റ്റ് നടത്തേണ്ടതുണ്ട്. ഇതു നടത്താതെ അന്തിമ റിപ്പോര്‍ട്ട് തയാറാക്കുന്നതു ശരിയല്ലെന്നും കേരളം പരാതിപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: