ഇന്ത്യ-പാക് മത്സരങ്ങൾ പുനരാരംഭിക്കാൻ ഇമ്രാൻ ഖാൻ മോദിയോട് അഭ്യർത്ഥിച്ചു

Thursday 16 June 2016 11:40 am IST

ന്യൂദൽഹി: പാക്കിസ്ഥാനുമായിട്ടുള്ള ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻ കൈയ്യെടുക്കണമെന്ന് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഇമ്രാൻ ഖാൻ അഭ്യർത്ഥിച്ചു. നേരത്തെ ട്വന്റി20 മത്സരം കാണാനെത്തിയ അവസരത്തിലാണ് ഇമ്രാൻ ഖാൻ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരം ആരംഭിക്കുന്നതിനെക്കുറിച്ച് മോദിയോട് സംസാരിച്ചത്. താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചിരുന്നു, ഇരു രാജ്യങ്ങളും തമ്മിൽ ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും പുഞ്ചിരിക്ക് അപ്പുറം ഒരു പ്രതികരണം ഉണ്ടായിട്ടില്ല- ഇമ്രാൻ ഖാൻ പറഞ്ഞു. മുംബൈ ഭീകരാക്രമണം, പത്താൻകോട്ട് ആക്രമണം തുടങ്ങിയ സംഭവങ്ങളിൽ തങ്ങൾക്ക് അതിയായ ദു:ഖമുണ്ട്. പക്ഷേ എല്ലാ പാക്കിസ്ഥാനികളെയും തെറ്റുകാരായി കാണരുതെന്നാണ് തന്റെ അഭിപ്രായം. ഭാരതം ഏറ്റു വാങ്ങുന്നതിനേക്കാൾ കൂടുതൽ ഭീകരാക്രമണങ്ങൾ പാക്കിസ്ഥാനിൽ നടക്കുന്നുണ്ട്. ഇത്തരത്തിൽ യാദനകൾ അനുഭവിക്കുന്ന രാജ്യത്തെ ജനങ്ങൾ എല്ലാവരും തെറ്റുകാരെന്ന് പറയുന്നത് നീതികരിക്കാനാകില്ല എന്നും ഇമ്രാം ഖാൻ പറഞ്ഞു. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ 2007നു ശേഷം ഇരു രാജ്യങ്ങളും തമ്മിൽ അന്തരാഷ്ട്ര ഏകദിന, ടെസ്റ്റ് പരമ്പരകൾ കളിച്ചിട്ടില്ല.  അന്തരാഷ്ട്ര ട്വന്റി20 മത്സരങ്ങൾ, ഏഷ്യ കപ്പ്, ലോക കപ്പ് തുടങ്ങിയ മത്സരങ്ങളിലാണ് ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.