കണ്ണൂര്‍: ജവഹര്‍ലാല്‍ നെഹ്റു പബ്ലിക് ലൈബ്രറിയും കണ്ണൂര്‍ ആകാശവാണിയും സംയുക്തമായി 19 ന് രാവിലെ 9.30 മുതല്‍ സിവില്‍ സര്‍വ്വീസ് ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കും. റിട്ട ഡിജിപി ഡോ.അലക്സാണ്ടര്‍ ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കും. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ അധ്യക്ഷത വഹിക്കും. പ്ലസ് ടു പാസായവര്‍ മുതല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് കഴിഞ്ഞവര്‍ക്ക് പ്രോഗ്രാമില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 19 ന് രാവിലെ 9.30 ന് ലൈബ്രറി ഹാളില്‍ എത്തിച്ചേരേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: