പ്രസംഗ മത്സരം സംഘടിപ്പിച്ചു

Thursday 16 June 2016 9:58 pm IST

കണ്ണൂര്‍: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കോളേജ് ഓഫ് കോമേഴ്‌സ് സോഷ്യല്‍ ഫോറം ഭൂമിയെ രക്ഷിക്കൂ-ജീവന്‍ രക്ഷിക്കൂ എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗമത്സരം സംഘടിപ്പിച്ചു. കോളേജ് ചെയര്‍മാന്‍ സി.അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ.വിജയമ്മ നായര്‍ അധ്യക്ഷത വഹിച്ചു. പി.എസ്.അനന്തനാരായണന്‍, വിജയന്‍ മാച്ചേരി എന്നിവര്‍ സംസാരിച്ചു. കെ.മാധവന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് മൊടപ്പത്തി നാരായണന്‍ മഴക്കൊയ്ത്ത് എന്ന പരിസ്ഥിതി സൗഹൃദ ഏകപാത്രനാടകം അവതരിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.