സേവന പ്രവര്‍ത്തനം മറയാക്കിയും അഴിമതിയെന്ന് എം.ടി.രമേശ്

Friday 17 June 2016 10:04 am IST

കൊല്ലം: ഇന്ന് സേവനപ്രവര്‍ത്തനം മറയാക്കിയും അഴിമതി നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. തേവള്ളി ഓലയില്‍ക്കടവില്‍ നടന്ന സദ്ഭാവന ജനസേവാ കേന്ദ്രത്തിന്റെ ഉദ്ഘാടന കര്‍മ്മം'നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോവര്‍ഷവും നാട്ടില്‍ സേവനട്രസ്റ്റുകളുടെ എണ്ണം കൂണുപോലെ വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍. സേവന ട്രസ്റ്റുകളുടെ കണക്കെടുത്താല്‍ തന്നെ രാജ്യത്തെ ജനതയെ കഷ്ടപാടില്‍ നിന്നും രക്ഷിക്കാം. എന്നാല്‍ ഇവയൊന്നും ശരിയായ ദിശയിലല്ല പ്രവര്‍ത്തിക്കുന്നതെന്നതിന്റെ തെളിവാണ് സമൂഹത്തില്‍ പട്ടിണിമരണവും കഷ്ടതയും ഉണ്ടാകുന്നത്. കോടിക്കണക്കിന് രൂപയാണ് വര്‍ഷംതോറും ഈ ട്രസ്റ്റുകള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നത്. ഇവയൊന്നും അര്‍ഹതപ്പെട്ടവന് കിട്ടുന്നില്ലയെന്നും അതിന് പിന്നില്‍ അഴിമതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സേവനം ഫാഷനായി മാറിയിരിക്കുന്നു. സമൂഹത്തില്‍ സമത്വം ദര്‍ശിക്കുവാന്‍ സേവാ ട്രസ്റ്റുകള്‍ക്ക് സാധിക്കണം, സദ് ഭാവനയിലൂടെ അത് സാധിക്കും. വിഭിന്നങ്ങളായ വിശ്വാസങ്ങളെയും ജീവിതരീതിയെയും ഒന്നിച്ച് കൊണ്ടുപോകാന്‍ ഈ ട്രസ്റ്റുകള്‍ക്ക് സാധിക്കണം. സമജീവിതം നല്‍കാനുള്ള നല്‍കാനുള്ള ഉദാത്തമായ ഭാവത്തെ സൂചിപ്പിക്കുന്നതാണ് തേവള്ളിയില്‍ ആരംഭിച്ച ഈ ട്രസ്റ്റ്. പ്രദേശത്ത് സമഭാവനയുടെ വെളിച്ചം പകരാന്‍ സാധിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ഓലയില്‍ റോട്ടറി ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സേവാകേന്ദ്രം സെക്രട്ടറി ഡോ.അനൂപ്ജി മോഹന്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് കൊല്ലം വിഭാഗ് കാര്യകാരി സദസ്യന്‍ വി.മുരളീധരന്‍, കൗണ്‍സിലര്‍ കോകില എസ് കുമാര്‍, സേവാകേന്ദ്രം രക്ഷാധികാരി അഡ്വ.കല്ലൂര്‍ കൈലാസ്‌നാഥ്, സേവാകേന്ദ്രം ജോയിന്റ് സെക്രട്ടറി അഡ്വ.വിവേക് രാമചന്ദ്രന്‍, രതീഷ് തേവള്ളി എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.