പഴകിയ ആഹാരം പിടിച്ചെടുത്തു

Thursday 16 June 2016 3:54 pm IST

കരുനാഗപ്പള്ളി: മുനിസിപാലിറ്റിയിലെ ഹോട്ടലുകളില്‍ ആരോഗ്യവിഭാഗം അധികൃതര്‍ നടത്തിയ റെയ്ഡില്‍ പഴകിയ ആഹാരസാധനങ്ങളും ഉപയോഗശൂന്യമായ പച്ചക്കറികളും പിടിച്ചെടുത്തു. പിടിച്ചെടുത്ത ആഹാരസാധനങ്ങള്‍ക്ക് മൂന്നുദിവസം പഴക്കമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കരുനാഗപ്പള്ളിയിലെ പല ഹോട്ടലുകളിലും പഴയ സാധനങ്ങള്‍ വില്‍ക്കുന്നതായി പരാതിയുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. കരുനാഗപ്പള്ളി മുനിസിപാലിറ്റി, മൈനാഗപ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രം, കരുനാഗപ്പള്ളി ഹെല്‍ത്ത് സെന്റര്‍ എന്നിവയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വൃത്തിഹീനമായി കണ്ട എല്ലാ ഹോട്ടലുകള്‍ക്കും നോട്ടീസ് നല്‍കിയതായി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എം.ഷാജി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ്കുമാര്‍, ജെ.സന്തോഷ്‌കുമാര്‍ എന്നിവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.