നിലപാട് വ്യക്തമാക്കി; അല്‍ക്കയുടെ എഎപി വക്താവ് സ്ഥാനം തെറിച്ചു

Thursday 16 June 2016 4:20 pm IST

ന്യൂദല്‍ഹി: എംഎല്‍എ അല്‍ക്ക ലംബയെ ആംആദ്മി പാര്‍ട്ടി വക്താവ് സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്തു. രണ്ട് മാസത്തേയ്ക്കാണ് അല്‍ക്കയെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയിരിക്കുന്നത്. പ്രീമിയം ബസ് സെര്‍വ്വീസ് പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍, അതില്‍ ന്യായമായ അന്വേഷണം വേണമെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ അല്‍ക്ക വ്യക്തമാക്കിയിരുന്നു. ഇതാണ് കേജ്‌രിവാള്‍ സര്‍ക്കാരിനെ ചൊടിപ്പിച്ചതും അല്‍ക്കയുടെ പുറത്താകലിന് വഴിവച്ചതും. കഴിഞ്ഞ ദിവസം പ്രീമിയം ബസ് സെര്‍വ്വീസ് പദ്ധതിക്കെതിരായി ഉയര്‍ന്ന ആരോപണത്തെ തുടര്‍ന്ന് ദല്‍ഹി മന്ത്രിസഭയില്‍ നിന്ന് ഗതാഗത മന്ത്രി ഗോപാല്‍ റായി രാജിവച്ചിരുന്നു. എന്നാല്‍ ആരോഗ്യ കാരണങ്ങള്‍ കൊണ്ടാണ് റായി രാജി വച്ചതെന്നായിരുന്നു എഎപി സര്‍ക്കാരിന്റെ വിശദീകരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.