വ്യാപാരികളെ ആക്രമിച്ച്‌ 3.8കിലോ സ്വര്‍ണം കവര്‍ന്നു

Wednesday 15 February 2012 2:32 pm IST

തൃശൂര്‍:തൃശൂരില്‍ ജ്വല്ലറികളില്‍ വിതരണത്തിനായി കൊണ്ടുപോയ 3.8 കിലോ സ്വര്‍ണം തട്ടിയെടുത്തു.ഇന്നലെ അര്‍ദ്ധരാത്രിയൊടെ ജൂബിലി മിഷന്‍ ആശുപത്രിക്കു സമീപത് ഫാത്തിമ നഗറില്‍ വച്ചാണ്‍്‌ സ്വര്‍ണാഭരണ നിര്‍മ്മാതാക്കളുടെ കാര്‍ തടഞ്ഞ്‌ തല്ലിത്തകര്‍ത്ത്‌ മോഷണ സംഘം സ്വര്‍ണം തട്ടിയെടുത്തത്‌.തിരുവനന്തപുരം, കന്യാകുമാരി, നാഗര്‍കോവില്‍ ഭാഗങ്ങളില്‍ ജുവലറികളില്‍ നല്‍കുവാനുള്ളതായിരുന്നു സ്വര്‍ണം.അള്ളുവെച്ചാണ് സംഘം കാര്‍ നിര്‍ത്തിച്ചത്. തുടര്‍ന്ന് കാറിന്റെ ചില്ലുകള്‍ ഹോക്കിസ്റ്റിക്കും പൈപ്പും കൊണ്ട്‌ അടിച്ചു തകര്‍ത്ത്‌ കവര്‍ച്ച നടത്തുകയായിരുന്നു.മിഷന്‍ ക്വാര്‍ട്ടേഴ്‌സിലെ എസ്‌ജെ ഗോള്‍ഡില്‍ നിന്നും കൊണ്ടുപോയ സ്വര്‍ണ്ണമാണ് കവര്‍ന്നത്. അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ടി.കെ.തോമസ്, സിഐ ടി.ആര്‍.സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.