ആലപ്പുഴ: 2013-14 വര്‍ഷത്തില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് ലഭിച്ചവര്‍ പുതുക്കണമെന്ന് ആലപ്പുഴ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബി. മെഹബൂബ് അറിയിച്ചു. 2014-ല്‍ അക്ഷയ മുഖാന്തിരം രജിസ്റ്റര്‍ ചെയ്തവര്‍ക്കും ഫോട്ടോയെടുപ്പില്‍ പങ്കെടുക്കാം.
റേഷന്‍കാര്‍ഡും പുതുക്കിയ രേഖകളും അഞ്ചുപേരടങ്ങുന്ന കുടുംബാംഗങ്ങളും താഴെ പറയുന്ന തീയതികളില്‍ എത്തണം. രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് സമയം. കറുകയില്‍, അവലൂക്കുന്ന് വാര്‍ഡുകളിലേത് ഇന്ന് സിഡിഎസ് ഹാളിലുമാണ് നടക്കുക. തോണ്ടന്‍കുളങ്ങര, മന്നത്ത്, ആശ്രമം എന്നിവിടങ്ങളിലേത് ഇന്ന് ത്രിവേണി വായനശാലയിലും നെഹ്റുട്രോഫി വാര്‍ഡിലേത് സായി സെന്ററിലും നടക്കും.
സിവില്‍ സ്റ്റേഷന്, ആലിശേരി വാര്‍ഡുകളിലേത് മുഹമ്മദന്‍ എല്‍പിഎസിലും കൊറ്റംകുളങ്ങര, കരളകം എന്നിവിടങ്ങളിലേത് വടികാടു സ്കൂളിലും 18നു നടക്കും. തത്തംപള്ളി, ജില്ലാകോടതി, കിടങ്ങാംപറമ്പ്, മുല്ലയ്ക്കല് വാര്‍ഡുകളിലേത് 19ന് തത്തംപള്ളി സ്കൂളിലും പൂന്തോപ്പ്, കാളാത്ത് വാര്‍ഡുകളിലേത് 19ന് പൂന്തോപ്പ് സ്കൂളിലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: