ശക്തമായ കാറ്റും മഴയും; തിരുവല്ല താലൂക്കില്‍ ഇന്നലെ മാത്രം അരക്കോടിയുടെ നാശനഷ്ടം

Thursday 16 June 2016 8:41 pm IST

തിരുവല്ല: കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിന് മുമ്പ് തന്നെ താലൂക്കില്‍ കനത്തമഴയിലും കാറ്റിലും വന്‍നാശ നഷ്ടം.ഇന്നലെ ഉണ്ടായ കനത്തമഴയില്‍ മാത്രം വിവിധ ഇടങ്ങളിലായി അരകോടിയിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് താലൂക്ക് ഭരണ വിഭാഗത്തിന്റെ കണക്കുകള്‍. ഇന്നലെ വെളുപ്പിന് അനുഭവപ്പെട്ട ശക്തമായ കാറ്റിലാണ് വ്യാപകനഷ്ടം ഉണ്ടായത്.കുറ്റപ്പുഴ വില്ലേജിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായത് . നഗരസഭ 11ാം വാര്‍ഡിലെ തലമണ്ണില്‍ രാജന്റെ വീട് തെങ്ങ് വീണ് പൂര്‍ണമായി നശിച്ചു.ഇദ്ദേഹത്തിന്റെ വീടിനുമുകളിലേക്ക് സമീപത്തെ പുരയിടത്തിലെ തെങ്ങ് വീഴുകയായിരുന്നു.തിരുമൂലപുരം പുളിയിക്കല്‍ വീട്ടില്‍ ഷണ്‍മുഖന്റെ വീടിനുമുകളിലേക്ക് പുലര്‍ച്ചെ പ്ലാവ് കടപുഴകിവീണു.മഞ്ഞാടി കാരിമല ലക്ഷ്മി സദനില്‍ മണിയുടെ വീടിനുമുകളില്‍ കൊന്ന മരം വീട് ഭാഗീകമായി നശിച്ചു.കൊമ്പാടി പാറ പറമ്പില്‍ രാജു ജോസഫിന്റെ വീടിന് മുകളില്‍ പ്ലാവ് കടപുഴകി വീണ് വീട് ഭാഗീകമായി തകര്‍ന്നു.മഞ്ഞാടി ജ്യോതിഭവനില്‍ രാജശേഖരന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് വലിയ നാശ നഷ്ടമുണ്ടായി.ഇരുവള്ളിപ്ര പുളിക്കത്തറ മണ്ണില്‍ പി.എം സെക്കറിയിയുടെ വീടിന് മുകളില്‍ തേക്ക് വീണ് വീടിന്റെ ഒരുഭാഗം തകര്‍ന്നു.കറ്റോട് അംഗണവാടി കെട്ടിടത്തിന് മുകളിലേക്ക് പാഴ്മരം കടപുഴകി.സമീപത്ത് മതില്‍ ഉണ്ടായിരുന്നത് കൊണ്ട് കാര്യമായ നാശനഷ്ടം ഉണ്ടായില്ല.തൈമല-മഞ്ഞാടി റോഡിലും രാവിലെ വൈദ്യുത കമ്പിയിലേക്ക് മരം വീണു.കാവുംഭാഗം വില്ലേജിലും കനത്തനാശ നഷ്ടം ഉണ്ടായി.ചാലക്കുഴി,അഴിയിടത്തുചിറ,വേങ്ങല്‍ മേഖലകളിലാണ് കാറ്റിലും മഴയിലും കനത്ത നാശനഷ്ടം ഉണ്ടായത്.ചാലക്കുഴി വടക്കേചിറ പറമ്പില്‍ ശാരദാ പ്രകാശിന്റെ വീടിന് മുകളിലേക്ക് സമീപത്തെ പുളി മരം കടപുഴകി വീണ് വീടിന്റെ ഒരുഭാഗം ഭാഗീകമായി തകര്‍ന്നു.സമീപ വാസിയായ ചിറയില്‍ പറമ്പില്‍ ശോഭനന്റെ വീട്ടിലേക്ക് തേക്കമരം വീണ് വീടിനും സമീപത്തുള്ള വാഹനത്തിനും കേടുപാട് സംഭവിച്ചു. മന്നകരചിറ പ്രസാദിന്റെ എരിത്തിലിനുമുകളിലേക്ക് മരം വീണ് എരിത്തില്‍ പൂര്‍ണമായി നശിച്ചു.കാവുംഭാഗം മേലകത്ത് ഷൈന്‍കെ അരവിന്ദന്റെ വീടിനുമുന്നില്‍ പാര്‍ക്ക് ചെയ്ത ഷവര്‍ലേറ്റ് കാറിലേക്ക് ് മരംവീണു. കുറ്റൂര്‍ വില്ലേജില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കനത്തമഴയിലും നാല് വീടുകള്‍ ഭാഗീകമായി തകര്‍ന്നു.കുറ്റൂര്‍ കല്ലൂങ്കല്‍ സ്വപ്‌നാ രാജേഷിന്റെ വീട്,എന്‍. മാളിയേക്കല്‍ പുത്തന്‍ ചിറ യോഹന്നാന്‍ മാത്യു ഞാലിയില്‍ കുഴിയിടത്ത് പറമ്പില്‍,വഞ്ചിമൂട്ടില്‍ പള്ളത്ത് പ്രമോദ് എന്നിവരുടെ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു.നിരണം വില്ലേജില്‍ മാന്തറയില്‍ ശോശാമ്മജോണിന്റെ വീടിലേക്ക് മരംവീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു.പെരിങ്ങര വില്ലേജില്‍ ഇതുവരെ ആറ് വീടുകള്‍ക്ക് കനത്തമഴയില്‍ കേടുപാട് സംഭവിച്ചു.പെരിങ്ങര പുതുമലയില്‍ കല്ല്യാണി,എംടി.വര്‍ഗീസ് കിഴക്കേമാവേലില്‍ ,ചാത്തങ്കേരി സുശീലന്‍ ചിരങ്കതുണ്ടിയില്‍, കോണമത്ത് കിഴക്കേപറമ്പില്‍ മുരളീധര മേനോന്‍,അമിച്ചകരി പുതുപറമ്പില്‍ വിജയമ്മ. പെരിങ്ങര തേവാരിയില്‍ ഗോപി എന്നിവരുടെ വീടുകളിലേക്ക് മരം വീണ്് നാശനഷ്ടം സംഭവിച്ചു. കടപ്ര മുഖത്തല വള്ളിപ്പറമ്പില്‍ രാജുവിന്റെ വീടിനു മുകളിലേക്ക തേക്ക് കടപുഴകി വീണു.വീടിന്റെ ഒരുവശത്തെ ഷെയ്ഡ്, മേക്കൂരയിലെ ഷീറ്റ് എന്നിവ തകര്‍ന്നു. ഒരുവശത്തെ ഭിത്തിക്ക് പൊട്ടല്‍ സംഭവിച്ചു. മരം വീഴുന്ന സമയത്ത് വീട്ടില്‍ ആളുകള്‍ ഇല്ലായിരുന്നു. അതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. പഞ്ചായത്തിലും വില്ലേജ് ഓഫിസിലും പരാതി നല്‍കി.പുല്ലാട് ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീടിനുമുകളിലേക്കു വീണു. ആളപായമില്ല.തദ്ദേശ സ്വയം സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.