അമ്പലപ്പുഴ: മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ആവശ്യപ്പെട്ട് ബിജെപി മാര്‍ച്ചും ധര്‍ണയും ഇന്നു നടക്കും. പുറക്കാട് പഞ്ചായത്തില്‍ രാവിലെ 10ന് പഞ്ചായത്തഫീസില് നിന്നും ആരംഭിക്കുന് മാര്‍ച്ച് വില്ലേജാഫീസിനു മുന്നില്‍ സമാപിക്കും.
തുടര്‍ന്നു നടക്കുന്ന ധര്‍ണ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന് അദ്ധ്യക്ഷത വഹിക്കും. കൊട്ടാരം ഉണ്ണികൃഷ്ണന്, വി. ശ്രീജിത്ത്, ബാബുരാജ് തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: