കൊച്ചി: ജൂഡോ ഫെഡറേഷന് ഓഫ് ഇന്ത്യയും കേരള ജൂഡോ അസോസിയേഷനും സംയുക്തമായി 10-ാമത് ഏഷ്യന്‍ കേഡറ്റ് ജൂഡോ ചാമ്പ്യന്‍ഷിപ്പിനും 17-ാമത് ഏഷ്യന്‍ ജൂനിയര്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പിനും ആതിഥ്യം വഹിക്കും. സെപ്തംബര്‍ 7 മുതല്‍ 11 വരെ കൊച്ചി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരിക്കും മത്സരങ്ങള്‍ നടക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
39 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നായി 500ലധികം താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ആറിന് താരങ്ങള്‍ കൊച്ചിയിലെത്തും. 8, 9 തീയതികളിലാണ് ഏഷ്യന്‍ കേഡറ്റ് ചാമ്പ്യന്‍ഷിപ്പ്. 10, 11 തീയതികളില്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് നടക്കും.
ഇരു വിഭാഗത്തിലും ആണ്,പെണ് കാറ്റഗറികളിലായി എട്ടിനങ്ങളിലാണ് മത്സരം. രാവിലെ 9.30ന് പ്രിലിമിനറി മത്സരങ്ങളും വൈകിട്ട് നാലിന് ഫൈനല്‍ മത്സരങ്ങളും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ജൂഡോ ഫെഡറേഷന് ഓഫ് ഇന്ത്യ എം.എം. ജയ്സ്വാല്‍, മുകേഷ് കുമാര്‍, യഷ്ബീര്‍ സിങ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: