കോട്ടയം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രല്‍ സന്ദര്‍ശിച്ചു. സൗഹൃദസന്ദര്‍ശനത്തിനെത്തിയ കുമ്മനത്തെ പള്ളി വികാരി ഫാ. ഇ.ടി.കുര്യാക്കോസ് കോര്‍എപ്പിസ്കോപ്പ സഹവികാരിമാരായ ഫാ. മാത്യൂസ് മണവത്ത്, ഫാ. തോമസ് വേങ്കലത്ത്, ഇടവക സെക്രട്ടറി പൗലോസ്.വി.എം എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് കഴിഞ്ഞദിവസം അന്തരിച്ച ഫാ. കുര്യാക്കോസ് മംഗലത്തിന്റെ വസതിയിലും സന്ദര്‍ശിച്ച ശേഷമാണ് കുമ്മനം മടങ്ങിയത്. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ജനറല്‍ സെക്രട്ടറി ജി.ലിജിന്‍ലാല്‍, നിയോജകമണ്ഡലം സെക്രട്ടറി സര്‍ജ്ജു മാലം, പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ പുത്തന്മഠം, ന്യൂനപക്ഷ മോര്‍ച്ച നേതാക്കളായ പ്രിന്‍സ് മാത്യു, സണ്ണി, സോബിന്‍ലാല്‍ എന്നിവരും കുമ്മനം രാാജശേഖരനോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: