എംസി റോഡില്‍ അപകടപരമ്പര

Thursday 16 June 2016 9:55 pm IST

എംസി റോഡില്‍ കുര്യംഭാഗത്ത് നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞ മണല്‍ലോറി

കുറവിലങ്ങാട്: കെഎസ്ടിപി അന്താരാഷ്ടനിലവാരത്തില്‍ നവീകരിച്ച എംസി റോഡില്‍ മഴക്കാലമെത്തിയതോടെ നിരന്തരം അപകടങ്ങള്‍ക്ക് വേദിയാവുന്നു. വ്യാഴാഴ്ച മാത്രം മണിക്കൂറുളുടെവ്യത്യാസത്തില്‍ മൂന്ന് വ്യത്യസ്ത അപകടങ്ങളാണ് ഒരുകിലോമീറ്ററിനുള്ളില്‍ മാത്രം നടന്നത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആദ്യഅപകടം കാളികാവ് ഭാഗത്തുണ്ടായത.് മണലുമായി എത്തിയ നാഷണല്‍പെര്‍മിറ്റ്‌ലോറി നിയന്ത്രണംവിട്ട് റോഡിന്റെ സംരക്ഷണഭിത്തി തകര്‍ത്ത് പത്തടിയലിധികം താഴ്ചയുള്ള പാടശേഖത്തേക്ക് മറിയുകയായിരുന്നു.
അപകടത്തില്‍ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും സാരമയപരിക്കേറ്റു. തുടര്‍ന്ന് രാവിലെ 8.45 ന് വെമ്പള്ളി ജംഗ്ഷനുതൊട്ടുമുമ്പ് നിയന്ത്രണംവിട്ട കാര്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ വെമ്പള്ളിആനശ്ശേരില്‍ ലിന്‍സ്(42)നെ തെള്ളകത്തുള്ളസ്വകാര്യആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് 9.15 ന് കുര്യംജംഗ്ഷനുസമീപം എതിരെ വരുകയായിരുന്ന കാറിലെ യാത്രക്കാരെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് സമീപത്തുള്ള ഓടയില്‍ച്ചാടി മതിലിലിടിച്ചാണ് നിന്നത്.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പട്ടിത്താനം മുതല്‍ കുറവലിങ്ങാട് വരെയുള്ള ഭാഗത്ത് എംസി റോഡ് നവീകരിച്ചതോടെ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. പട്ടിത്താനംഭാഗത്ത് നിയന്ത്രണംവിട്ടസ്‌കൂട്ടര്‍ വാഹനങ്ങള്‍ക്കടയില്‍പ്പെട്ട് സ്‌കൂട്ടര്‍യാത്രക്കാരനായ അതിരമ്പുഴസ്വദേശി പി.ജെ ജോസഫ് തല്‍ക്ഷണം മരിച്ചിരുന്നു കുര്യംജംഗ്ഷനില്‍ വച്ച് നിയന്ത്രണംവിട്ട കാര്‍ ഓട്ടോസ്റ്റാന്‍ഡിലേക്ക് പാഞ്ഞുകയറി തടിവെട്ടുതൊഴിലാളികളടക്കം എട്ടുപേര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. രണ്ടാഴ്ചമുമ്പാണ് പകലോമറ്റത്ത് നിയന്ത്രണംവിട്ടകാറുകള്‍ പരസ്പരംകൂട്ടിയിടിച്ച് ഇരുവാഹനങ്ങളിലേയും യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. പൊലീസ്റ്റേഷനുസമീപത്ത് നിയന്ത്രണംവിട്ട ഇന്നോവകാര്‍ വൈദ്യുതിപോസ്റ്റ് തകര്‍ത്തതും സമീപദിവസമായിരുന്നു. അപകടസൂചകബോര്‍ഡുകളോ, റിഫഌക്ടറുകളോ, ദിശാബോര്‍ഡുകളോ, കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കുന്ന സീബ്രാലൈനുകളോ തുടങ്ങി അപകടമുന്നറിയപ്പുകള്‍ നല്‍കുന്നയാതൊന്നും നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഈ റോഡില്‍ കെഎസ്ടി പി സ്ഥാപിച്ചിട്ടില്ല.
സ്‌കൂള്‍ വര്‍ഷത്തിന് തുടക്കമായതോടെ ആദ്യഘട്ടത്തില്‍ രാവിലെയും വൈകിട്ടും സ്‌കൂള്‍പരിസരങ്ങളില്‍ വിദ്യാര്‍ത്ഥികളെ റോഡുമുറിച്ചുകടക്കുന്നതിന് സഹായിക്കുന്നതിന് രംഗത്തുണ്ടായിരുന്ന പൊലീസും ദിവസങ്ങള്‍പിന്നിട്ടതോടെ ഉള്‍വലിഞ്ഞിരിക്കയാണ.് സ്‌കൂള്‍വിട്ട് പുറത്ത് റോഡിലേക്കെത്തുന്ന കുട്ടികള്‍പലരും അമിതവേഗതയിലെത്തുന്ന വാഹനങ്ങളില്‍ നിന്നും തലനാരിഴയ്ക്കാണ് പലപ്പോഴും രക്ഷപെടുന്നത്. പോലീസും മോട്ടോര്‍വാഹനവകുപ്പും അടിയന്തിരശ്രദ്ധപതിപ്പിച്ചാല്‍മാത്രമേ ഈ മേഖലയിലെ അപകടപരമ്പരകള്‍ക്ക് അറുതിവരുത്താനാവൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.