മില്‍ക്ക് ഷെഡ് വികസന പദ്ധതി: അപേക്ഷ ക്ഷണിച്ചു

Thursday 16 June 2016 10:00 pm IST

കണ്ണൂര്‍: കേരള സര്‍ക്കാര്‍ ക്ഷീര വികസന വകുപ്പു മുഖേന 2016-17വര്‍ഷത്തില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന മില്‍ക്ക് ഷെഡ് വികസന പദ്ധതിയുടെ അപേക്ഷ ക്ഷണിച്ചു. ഒരു പശു യൂണിറ്റ്, 2 പശു യൂണിറ്റ്, 5 പശു യൂണിറ്റ്, 10 പശു യൂണിറ്റ്, 5 കിടാരി വളര്‍ത്തല്‍ യൂണിറ്റ്, 10 കിടാരി വളര്‍ത്തല്‍ യൂണിറ്റ്, എന്നിവയും ആവശ്യാധിഷ്ഠിത ധനസഹായം, കറവയന്ത്രം, കാലിത്തൊഴുത്ത് നിര്‍മ്മാണം എന്നീ ഇനങ്ങള്‍ക്കുമാണ് സാമ്പത്തിക സഹായം നല്‍കുന്നത്. താല്‍പര്യമുളള ക്ഷീര കര്‍ഷകര്‍ നിര്‍ദ്ദിഷ്ട മാതൃകയിലുളള അപേക്ഷകള്‍ 30 ന് മുമ്പ് ക്ഷീര വികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് കാഷ് അവാര്‍ഡ് കണ്ണൂര്‍: 2015-16 അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധത്തൊഴിലാളികളുടെയും മക്കള്‍ക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ 10 എ+, 9 എ+, 8 എ+ എന്നീ ഗ്രേഡ് ലഭിച്ച കുട്ടികള്‍ക്ക് യഥാക്രമം 5000, 4000, 3000 രൂപ വീതവും പ്ലസ്ടു, വി എച്ച് എസ് ഇ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ+ നേടിയവര്‍ക്ക് 5000 രൂപ വീതവുമാണ് പാരിതോഷികം. കായിക കലാ മത്സരങ്ങളില്‍ സംസ്ഥാന ദേശീയതലത്തില്‍ പ്രശസ്ത വിജയം കരസ്ഥമാക്കിയവര്‍ക്കും പാരിതോഷികം നല്‍കും. മത്സ്യതൊഴിലാളി/അനുബന്ധതൊഴിലാളി പാസ് ബുക്ക് പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 15 ന് മുമ്പായി അപേക്ഷ ഫിഷറീസ് ഓഫീസുകളില്‍ നല്‍കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.