ചിറക്കടവ്: പാചകം ചെയ്യുന്നതിനിടെ പ്രഷന്കുക്കര് പൊട്ടിത്തെറിച്ചു. വീട്ടമ്മ തെക്കേത്തുകവല വെട്ടിയാനിക്കല്‍ കുളത്തകത്ത് പൊന്നമ്മ പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. പൊട്ടിത്തെറിച്ച കുക്കറിന്റെ മുകള്ഭാഗം അടുക്കളയുടെ മേല്‍ക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റില്‍ പതിച്ചു. ഷീറ്റിന്റെ ഒരുഭാഗം തകര്‍ന്നുവീണു. കുക്കറിന്റെ അടപ്പ് ഉള്‍പ്പെടുന്ന ഭാഗമാണ് തെറിച്ചുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: