കണ്ണൂര്‍: യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് ഇന്ധനം നല്കുന്ന തീരപ്രദേശത്തെ എല്ലാ ഡീസല്‍ ബങ്കുകളും ജൂലൈ 31 വരെ അടച്ചുപൂട്ടണമെന്നും അന്യസംസ്ഥാനത്ത് നിന്നുളള മീന്‍ പിടുത്ത ബോട്ടുകള്‍ തീരപ്രദേശത്ത് പ്രവേശിക്കുന്നതും മത്സ്യബന്ധനങ്ങളില്‍ ഏര്‍പ്പെടുന്നതും നിരോധിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു. തീരപ്രദേശത്ത് മത്സ്യബന്ധനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ അന്യസംസ്ഥാന ബോട്ടുകളും ജില്ലാ തീരം വിട്ടു പോകുവാനും കലക്ടര്‍ നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: