പാനൂര്‍: കൂരാറ ആറ്റുപുറം എല്‍പി സ്കൂളില്‍ എല്‍എസ്എസ് ജേതാവിനുള്ള അനുമോദനവും ഹോമിയോ മെഡിക്കല്‍ കേമ്പും സംഘടിപ്പിച്ചു. എല്‍എസ്എസ് അവാര്‍ഡ് നേടിയ ടി.എം.അഭയ് കൃഷ്ണയെ ചടങ്ങില്‍ ആദരിച്ചു പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. കുഞ്ഞബ്ദുള്ള പരിപാടി ഉദ്ഘാടനം ചെയ്തു. മൊകേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വിമല ഉപഹാര സമര്‍പ്പണം നടത്തി.
പാനൂര്‍ എഇഒ സി.കെ.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എം.കാര്‍ത്ത്യായനി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വല്സന്, സകൂള്‍ മാനേജര്‍ ദീപക് ധര്‍മ്മടം, പിടിഎ പ്രസിഡന്റ് കെ.ടി.വിനോദ്കുമാര്‍, എന്നിവര്‍ പ്രസംഗിച്ചു. ഡോ.സജീന്ദ്രന് ബോധവല്‍ക്കരണ ക്ലാസെടുത്തു. ഡോക്ടര്‍മാരായ എസ്.ജി.ജിഷ, ഉദയശങ്കര്‍, കെ.കെ.ലിജി എന്നിവര്‍ കേമ്പിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: