കണ്ണൂര്‍: ഭാരതീയ ഭാഷകളുടെ അടിസ്ഥാനമായ സംസ്കൃതഭാഷ പ്രചരിപ്പിക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്ന് ഭാരതീയ സംസ്കൃത പ്രചാര സഭ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ എം.പി.ബാലന് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എസ്.പി.പരമേശ്വരന് അധ്യക്ഷത വഹിച്ചു. പ്രശാന്ത് ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബി.പി.രാജു, എസ്.കെ.കുഞ്ഞികൃഷ്ണന്, രവീന്ദ്രനാഥ് ചേലേരി, എ.കെ.നാരായണന്, ജയലക്ഷ്മി, എം.തമ്പാന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: