മട്ടന്നൂര്‍: ഉളിയില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ പരിസരത്തുനിന്നും വാള്കണ്ടെത്തി. ഉളിയില്‍ പാലത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിട പരിസരത്ത് നിന്നാണ് ഇന്നലെ കാലത്ത് 10 മണിയോടെ വാള് കണ്ടെത്തിയത്. വ്യാപാരികള്‍ കെട്ടിടത്തിന് സമീപം വൃത്തിയാക്കുന്നതിനിടയിലാണ് വാള് കണ്ടെത്തിയത്. മട്ടന്നൂര്‍ പോലീസ് സ്ഥലത്തെത്തി വാള് കസ്റ്റഡിയിലെടുത്തു. മുക്കാല്‍ മീറ്റര്‍ നീളത്തിലുള്ള വാളാണ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: