തിരുവനന്തപുരം: ഡോ. അംബേദ്കര്‍ സെന്റര്‍ ഓഫ് ഇന്ത്യ 14 വര്‍ഷമായി നല്‍കിവരുന്ന ‘സദ്സേവാ’ പുരസ്കാരം പ്രഖ്യാപിച്ചു. ഡോ. ജേക്കബ് മണ്ണാറപ്രായയില് കോര്‍ എപ്പിസ്കോപ്പ (സാമൂഹ്യ സേവനരംഗം), ആചാര്യ രാജേന്ദ്രസ്വാമി (വിദ്യാഭ്യാസ ജീവകാരുണ്യരംഗം), എസ്. ജയന്തി പാളയം (സ്ത്രീ ശാക്തീരണം), കുമ്പഴ ദാമോദരന്‍ (ഡോ. അംബേദ്കര്‍-ആശയപ്രചരണം), ഗ്രേഷ്യസ് ബഞ്ചമിന് (കാര്‍ഷിക-മാധ്യമരംഗം), പി. ശാന്തകുമാരി (വിദ്യാഭ്യാസരംഗം), സബീര്‍ തിരുമല (ജീവകാരുണ്യ പ്രവര്‍ത്തനം), ശ്രീമൂലനഗരം മോഹന്‍ (കലാ സാംസ്കാരികരംഗം) എന്നിവര്‍ക്കാണ് അവാര്‍ഡ്. ജൂലൈ 8ന് ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന ജനശക്തി സംഗമത്തില്‍വച്ച് സദ്സേവാ അവാര്‍ഡുകള്‍ വിതരണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ എസിഐ സംസ്ഥാന പ്രസിഡന്റ് മുണ്ടേല പ്രസാദ്, ജനറല്‍ സെക്രട്ടറി പി.ജെ. ജോണ്‍ മാസ്റ്റര്‍ (വയനാട്), ട്രഷറര്‍ അലിഫാത്തിമ, ഓര്‍ഗനൈസര്‍മാരായ കോട്ടൂര്‍ ഏലിയാമ്മ, മോഹനന്‍പിള്ള, പെരിങ്ങമല സ്വര്‍ണ്ണമ്മ, ഡി.ആര്. സുനില്‍, പട്ടം അമ്മിണി, അമ്പൂരി മധു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: