ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപോറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷം. സോപോറിലെ ബൊമായ് മേഖലയിലാണ് ഏറ്റുമുട്ടല്‍. ഭീകരര്‍ ഒരു വീടിനുള്ളില്‍ ഒളിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രദേശം വളഞ്ഞ സൈന്യം ഭീകരരെ പിടികൂടുന്നതിനായി പ്രവര്‍ത്തനം തുടരുകയാണെന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചു. രണ്ടു ഭീകരര്‍ കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. ഇതേവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞദിവസം താങ്ദര്‍ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും നാലും ഭീകരരും കൊല്ലപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കിടെ ഇതു മൂന്നാം തവണയാണ് സൈന്യം ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: