തിരുവനന്തപുരം: വലിയതുറയില്‍ രണ്ടാനച്ഛന് ഒമ്പത് വയസുകാരനെ ക്രൂരമായി മര്‍ദിച്ചു. തടയാനെത്തിയ മാതാവിനെയും ക്രൂരമായി മര്‍ദ്ദിച്ചു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വലിയതുറ സ്വദേശി മഞ്ജുവിനും (29) നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകനുമാണ് പരിക്കേറ്റത്. കുട്ടിയുടെ രണ്ടുകൈയും തല്ലിയൊടിച്ചു. മഞ്ജുവിന്റെ മൂത്തമകളായ പതിനൊന്നുകാരിക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഈ കുട്ടിയുടെ കൈകളില്‍ നിറയെ വരഞ്ഞ പാട് വ്യക്തമായി കാണാം. കഴിഞ്ഞ 14ന് രാത്രിയായിരുന്നു സംഭവം.
രണ്ടാനച്ഛന് മദ്യപിച്ചെത്തിയശേഷമാണ് മര്‍ദനം നടത്തിയത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് കുട്ടികളെ രക്ഷിച്ചത്. വലിയതുറ പോലീസ് കേസെടുത്തു. പ്രതിയെ ഇതുവരെ പിടികൂടിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: