പതഞ്ജലി ധ്യാനോത്സവം 19 ന്

Friday 17 June 2016 10:48 am IST

കോഴിക്കോട്: പതഞ്ജലി യോഗ റിസര്‍ച്ച് സെന്റര്‍ സംഘടിപ്പിക്കുന്ന യോഗ-ധ്യാനോത്സവം 19 ന് ഉച്ചയ്ക്ക് 2.00 മണി മുതല്‍ 7.00 മണി വരെ കോഴിക്കോട് വി.കെ. കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പതഞ്ജലി യോഗ റിസര്‍ച്ച് സെന്ററിന്റെ സ്ഥാപക ഡയറക്ടറായ യോഗാചാര്യന്‍ ഉണ്ണിരാമന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ആണ് ധ്യാനോത്സവം നടക്കുക. പൂര്‍ണ്ണാരോഗ്യം യോഗയിലൂടെ എന്ന സന്ദേശവുമായാണ് ധ്യാനോത്സവംസംഘടിപ്പിക്കുന്നത്. സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ആചാര്യന്‍ രൂപകല്പന ചെയ്ത സമൂഹയോഗാ പ്രദര്‍ശനം ധ്യാനോത്സവത്തിന്റെ സവിശേഷതയാണ്. വൈകീട്ട് 4.00 ന് ആരംഭിക്കുന്ന സമൂഹ ധ്യാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. നാരായണന്‍ നമ്പീശന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ.പി. ശ്രീശന്‍, ഡോ.ജി.വിജയകുമാര്‍, ചിത്തരഞ്ജിതന്‍ എന്നിവര്‍ സംസാരിക്കും. ആധുനിക ജീവിതത്തില്‍ യോഗയുടെ പ്രസക്തി എന്ന വിഷയത്തില്‍ പട്ടയില്‍ പ്രഭാകരന്‍ പ്രഭാഷണം നടത്തും. സ്വാഗതസംഘം ഭാരവാഹികളായ എന്‍. ദേവദാസന്‍, കെ.കെ. ഉണ്ണികൃഷ്ണന്‍, എം.വിജയന്‍, എം.ടി.സായ്പ്രകാശ്, എം.വി. രവീന്ദ്രന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.