മരം വീണു; വൈദ്യുതി ലൈന്‍ തകര്‍ന്നു

Friday 17 June 2016 10:50 am IST

നാദാപുരം: വൈദ്യുതിലൈനിനു മുകളില്‍ മരം പൊട്ടിവീണ് പോസ്റ്റ് തകര്‍ന്നു. പുലര്‍ച്ചെയായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നാദാപുരം പുളിക്കൂല്‍ പാലത്തിനു സമീപമുള്ള വൈദ്യുതിലൈനിനു മുകളിലാണ് തൊട്ടടുത്ത പറമ്പിലെ വന്‍ മരം കടപുഴകി വീണത്. വീഴ്ചയുടെ ആഘാതത്തില്‍ വൈദ്യുതിത്തൂണ്‍ തകരുകയും തോട്ടിലെ വെള്ളത്തില്‍ പതിക്കുകയും ചെയ്തു. ഇവിടെയുള്ള കടവില്‍ നാട്ടുകാരും അന്യസംസ്ഥാനക്കാരും കുളിക്കാനെത്തുന്നത് പതിവാണ്. എന്നാല്‍ രാത്രിയായതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു. അപകട ഭീഷണി ഉയര്‍ത്തിയ മരം മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ വൈദ്യുതി വകുപ്പിന് പരാതി നല്‍കിയതായി നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ ചേര്‍ന്ന് മരങ്ങള്‍ മുറിച്ചു മാറ്റി പുതിയ തൂണ്‍ സ്ഥാപിച്ചതിന് ശേഷം ഇവിടെയുള്ള വൈദ്യുതി വിതരണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.