കോഴിക്കോട്: നിയന്ത്രണം വിട്ട ബസ്സ് റോഡരികിലെ മതിലില്‍ ഇടിച്ച് അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരുമുള്പ്പെടെ ഏഴ് യാത്രക്കാര്‍ക്ക് നിസ്സാര പരുക്ക്. ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ തൊണ്ടയാട് ജംഗ്ഷന് സമീപം കാവില്‍ സ്റ്റോപ്പിനടുത്താണ് സംഭവം. അരീക്കോട്-എടവണ്ണപ്പാറയില്‍ നിന്നും കോഴിക്കോടേയ്ക്ക് സര്‍വ്വീസ് നടത്തുന്ന സ്വകാര്യബസ്സ് സഫ(കെ.എല്‍.11 എ.ഡി 3969)യാണ് അപകടത്തില്‍ പെട്ടത്.
ബസ്സിന്റെ മുന്‍ഭാഗത്തേയും പിന്‍ഭാഗത്തേയും എല്ലാ ടയറുകളും ഏറെ തേഞ്ഞു പോയ നിലയിലായിരുന്നു. അപകടത്തെ തുടര്‍ന്ന് ബസ്സിന് മുന്‍ഭാഗം നിലത്തേയ്ക്ക് തട്ടി നിന്നതിനാല്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ബസ്സ് മറിയാതിരിക്കാനും മുന്നോട്ട് നീങ്ങാതിരിക്കാനും മുന്‍ഭാഗം നിലത്ത് പതിഞ്ഞത് സഹായമായി. ബസ്സിന് ഇടതുഭാഗത്തെ ടയറുകള്‍ ഊരിത്തെറിച്ചുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: