പടിഞ്ഞാറേക്കര അക്രമം: 5 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Friday 17 June 2016 1:58 pm IST

കാഞ്ഞങ്ങാട്: പടിഞ്ഞാറെക്കരയില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ വാഹനം തകര്‍ക്കുകയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ബിജെപി പ്രവര്‍ത്തകരെ അക്രമിക്കുകയും ചെയ്ത സംഭവത്തില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകരെ ഹൊസ്ദുര്‍ഗ് അഡി. എസ്.ഐമാരായ പി.വി.ശിവദാസന്‍, സതീശന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രമേശന്‍ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തു. വെള്ളിക്കോത്ത് സ്വദേശികളായ ബിജു (30), കെ.അനീഷ് (30), കെ.പ്രമോദ് (24), കിഴക്കുംകര മുച്ചിലോട്ടെ വിജിനേഷ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു.പ്രേമന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ അക്രമം നടത്തിയ കേസിലെ പ്രതി ചുമട്ടുതൊഴിലാളി കൊവ്വല്‍ സ്റ്റോറിലെ ഉദയനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.