തൃപ്പൂണിത്തുറ: ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍ തൃപ്പൂണിത്തുറയിലേയ്ക്ക് നീട്ടുക, മുംബൈ കന്യാകുമാരി ജയന്തിജനത, മലബാര്‍ എക്സ്പ്രസുകള്‍ക്ക് ഇരുവശത്തേക്കും തൃപ്പൂണിത്തുറയില്‍ സ്റ്റോപ്പ് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉടന്‍ പരിഗണിക്കാമെന്ന് മന്ത്രി സുരേഷ് പ്രഭു തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് ഉറപ്പു നല്കി.
മുനിസിപ്പാലിറ്റിയിലെ പ്രതിപക്ഷനേതാവ് വി.ആര്. വിജയകുമാറിന്റെ നേതൃത്വത്തില്‍ മന്ത്രിക്ക് നിവേദനവും നല്കി. തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്റെ സമഗ്ര വികസനത്തിന് ക്രിയാത്മകമായ നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കൗണ്‍സിലര്‍മാരായ എസ്.അരുണ്‍, ജഷീര്‍, ബൈജു, രാധിക ടീച്ചര്‍, വള്ളിരവി, വള്ളി മുരളീധരന്, രജനി ചന്ദ്രന്, സിന്ധു മധുകുമാര്‍, സീന സുരേഷ്, വിജയശ്രീ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: