തണ്ണീര്‍മുക്കം സിഎച്ച്‌സിയില്‍ കിടത്തി ചികിത്സ പുനരാരംഭിക്കും

Friday 17 June 2016 7:25 pm IST

മുഹമ്മ: തണ്ണീര്‍മുക്കം സിഎച്ച്‌സിയില്‍ ജൂലൈ ഒന്നു മുതല്‍ കിടത്തി ചികിത്സ പുനരാരംഭിക്കുമെന്നു കഞ്ഞിക്കുഴി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സോമന്‍ അറിയിച്ചു. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കല്‍ ഓഫിസറുമായി നടത്തിയ ചര്‍ച്ചയില്‍ ഒപി നാലു മണി വരെ പ്രവര്‍ത്തിപ്പിക്കാനും നിലവിലുള്ള മൂന്നു ഡോക്ടര്‍മാരില്‍ രണ്ടു പേര്‍ രാവിലെയും ഒരാള്‍ ഉച്ചകഴിഞ്ഞും രോഗികളെ പരിശോധിക്കാനുള്ള സംവിധാനമേര്‍പ്പെടുത്താനും തണ്ണീര്‍മുക്കം സിഎച്ച്‌സിയിലെ മെഡിക്കല്‍ ഓഫിസര്‍ക്കു നിര്‍ദേശം നല്‍കി. കിടത്തിചികിത്സ പുനരാരംഭിക്കുമ്പോള്‍ നഴ്‌സിങ് അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ് എന്നിവരുടെ കുറവു പരിഹരിക്കാന്‍ താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനമായി. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്താനെന്ന പേരില്‍ ഒന്‍പതു മാസം മുന്‍പു തണ്ണീര്‍മുക്കം സിഎച്ച്‌സിയിലെ കിടത്തി ചികിത്സ നിര്‍ത്തിവയ്ക്കുകയായിരുന്നു. കെട്ടിടംപണി പൂര്‍ത്തിയായിട്ടു മാസങ്ങള്‍ പിന്നിട്ടെങ്കിലും പുതിയ കെട്ടിടത്തില്‍ വയറിങ് ചെയ്യുവാനും വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനും ഏറെ സമയമെടുത്തു. വിവിധ തടസ്സങ്ങളുടെ പേരു പറഞ്ഞു കിടത്തിചികിത്സ നീണ്ടുപോയതല്ലാതെ എന്നു പരിഹരിക്കുമെന്നു പറയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു നിലനിന്നിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.